Motor Vehicle Department Explains The Reason Behind The Drama Vehicle Incident
വാഹനത്തിന് മുകളില്‍ ബോര്‍ഡ് സ്ഥാപിച്ചതിന് നാടക സംഘത്തില്‍ നിന്നും അമിത പിഴ ഈടാക്കി എന്നുള്ള വാര്‍ത്തയെ തുടര്‍ന്ന് ഒരു ദിവസം മുഴുവന്‍ സര്‍ക്കാരിനും മോട്ടോര്‍ വാഹന വകുപ്പിനും എതിരെ പൊതുജനങ്ങളില്‍ നിന്നും വലിയ തോതിലുള്ള വിമര്‍ശനമായിരുന്നു ഉയര്‍ന്നു വന്നത്. വിമര്‍ശനം ശക്തമായപ്പോള്‍ സംഭവത്തില്‍ പരിശോധന നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍, ഗാതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പ്രതികരിക്കുകയും ചെയ്തു.
#Motorvehicle #AKBalan